ഓറഞ്ച് ഏവർക്കും ഇഷ്ട്ടമുള്ള ഒരു പഴ വർഗം ആണ്. നമ്മുടെ ശരീരത്തിന് ഗുണം നൽകുന്ന ഒരുപാട് വിറ്റാമിനുകൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച്. കൂടാതെ വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക