തലസ്ഥാന നഗരത്തിന് ആശ്വാസമായി രാത്രി മഴ പെയ്തു. ഡൽഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ പെയ്ത മഴ വായു ഗുണനിലവാരം മെച്ചപ്പെടാൻ കാരണമായി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
കർത്തവ്യ പാത, ഐടിഒ, ഡൽഹി-നോയിഡ അതിർത്തി എന്നിവിടങ്ങളിൽ മിതമായ രീതിയിൽ പെയ്ത മഴ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായി.
ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. 85 പോയിന്റാണ് ഇവിടെ രേഖപ്പെടുത്തിയത്. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാൻ നവംബർ 20-21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ഒത്തുപോകുന്നതാണ് ഈ അപ്രതീക്ഷിത സംഭവവികാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക