കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ ഉള്ള ഒന്നാണ് തൈര്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്. അറിയാം തൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ.
പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാല്‍ ദിവസവും ഉച്ചയ്ക്ക് തൈര് കൂടി കഴിക്കാം.
ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും.
ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈര് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.
ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക