ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനമാണ് ദീപാവലിയെന്ന് രാഷ്ട്രപതി പറഞ്ഞു. ന്യൂഡൽഹിയിൽ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
വിവിധ മതങ്ങളിലും വിശ്വാസങ്ങളിലുമുള്ള നിരവധി ആളുകളാണ് ദീപാവലി ഒരു ഉത്സവം പോലെ കൊണ്ടാടുന്നത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ദീപാവലി. ദരിദ്രരെന്നോ പണക്കാരെന്നോ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേർത്തു പിടിച്ച് ഈ ഉത്സവം ആഘോഷമാക്കാം, രാഷ്ട്രപതി പറഞ്ഞു.
ഒരു വിളക്ക് എങ്ങനെയാണോ എല്ലാവരിലും പ്രകാശമെത്തിക്കുന്നത് അതുപോലെ രാജ്യത്തെ എല്ലാ ആളുകൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധ്യമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക