നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു ഡൽഹി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി പോലീസ് ഏറ്റെടുത്തതായി ആണ് അധികൃതർ അറിയിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 1860-ലെ സെക്ഷൻ 465 (വ്യാജരേഖ), 469 (പ്രതികൂപത്തിന് ഹാനിവരുത്തൽ), 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66C (ഐഡന്റിറ്റി മോഷണം), 66E (സ്വകാര്യത ലംഘനം) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർത്തായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. തന്റെ ഡീപ്ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് രശ്മിക മന്ദന്ന തന്നെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക