ഗാസ: ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11078 ആയി. കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ വക്താവ് പറഞ്ഞു. കുട്ടികൾക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
അതേസമയം, ഗാസയിലെ അൽ ശിഫ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ആക്രമണങ്ങളാണ്. പ്രവേശന കവാടത്തിൽ ഉഗ്ര സ്ഫോടനം നടന്നു. 40000 ലധികം പേരാണ് അൽ ശിഫയിൽ അഭയം തേടിയിരിക്കുന്നത്. അൽ ഖുദ്സ് ആശുപത്രിയിൽ ഐസിയുവിന് നേരെ ആക്രമണമുണ്ടായി. 12 ആശുപത്രികൾ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണം ശക്തമാക്കിയ ഇസ്രയേൽ ആശുപത്രിക്ക് സമീപം ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ സംവിധാനം പൂർണമായും തകർന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക