തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും.
”ജനമനസ്സുകളില്‍ ആഘോഷത്തിന്റെ ആനന്ദം പകരാനും വര്‍ദ്ധിച്ച ഐക്യബോധവും സമഷ്ടി സ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ. എല്ലാവര്ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”, ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
ഐക്യത്തിന്റെയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാം. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍’, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക