പ്രേക്ഷകരുടെ ഇഷ്ടതാരമായ നടൻ ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നൊണ’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.
ജേക്കബ് ഉതുപ്പ് മിസ്റ്റിക് റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസിനെ കൂടാതെ ഗോഡ്വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്,പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സിബി അമ്പലപ്പുറം രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റെജി ഗോപിനാഥ് ആണ്. പോൾ ബത്തേരി ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹേമന്ത് കുമാർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക