കൊറിയൻ പോപ്പ് ഗായിക നാഹീനെ(24) മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ലെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഹീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്. കുടുംബം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
‘ബ്ലൂ സിറ്റി’ എന്ന സിംഗിൾ ആണ് ഏറ്റവും പ്രശസ്തമായത്. ‘ബ്ലൂ നൈറ്റ്’, ‘ഗ്ലൂമി ഡേയ്സ്’ തുടങ്ങിയ ആൽബങ്ങളും നഹിയുടേതാണ്. ജൂലൈയിൽ പുറത്തിറക്കിയ ഇലക്ട്രോണിക് പോപ്പ് ആൽബം ‘റോസ്’ ആണ് അവസാന ഗാനം. സമീപകാലത്തുണ്ടായ കെ-പോപ്പ് താരങ്ങളുടെ മരണങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക