ജയ്പൂർ: രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥൻ മദ്യം നൽകി ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ക്രൂരത ചെയ്തത്.
സംഭവത്തിൽ എസ് ഐ ഭൂപേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് മദ്യം നൽകി പീഡിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധവുമായി ദൗസ നിവാസികൾ രാഹുവാസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി എം പി കിരോടി ലാൽ മീര ഉൾപ്പെടെയുള്ളവരും പൊലീസ് സ്റ്റേഷൻ പ്രതിഷേധത്തിനെത്തി.
ലൈംഗികാതിക്രമം നേരിട്ട കുഞ്ഞിന്റെ പിതാവും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഭൂപേന്ദ്ര സിംഗിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക