വളരെയധികം ലാഭകരമായി ചെയ്യാവുന്ന ഒന്നാണ് കൂൺ കൃഷി. കൃത്യമായ അറിവോടെയാണ് ചെയ്യുന്നത് എങ്കിൽ ഇതിലും ലാഭകരമായി ചെയ്യാവുന്ന മറ്റൊരു സംരംഭം വേറെയില്ല. എങ്ങനെയാണ് കൂൺ കൃഷി ചെയ്യുന്നതെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നും അറിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ.
എങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് സുബറാവു പൈ ഗ്രാമീണ സ്വയം സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന കൂൺ കൃഷി സ്വയംതൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ യത്തീംഖാന സ്കൂളിന് സമീപമുള്ള കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ വച്ചാണ് 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സൗജന്യമായി നൽകപെടുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി 18 വയസ്സിനും 44 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 18ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പികളും പാസ്പോർട്ട് സൈസ് ഫോട്ടോ(2കോപ്പി ) എന്നിവ കൂടി കൊണ്ടു പോകാൻ മറക്കല്ലേ.
പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ 04931-247001,04931-2945599 എന്നീ നമ്പറുകളിൽ വിളിച്ചും 9946490084 എന്ന നമ്പറിൽ വാട്സ്ആപ്പ്മുഖേനയും ബന്ധപ്പെടാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക