ചർമ്മത്തിന്റെ ആരോഗ്യം ഉൾപ്പെടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണത്തില്‍ ഏറെശ്രദ്ധിക്കണം.നിങ്ങളുടെ ചർമ്മത്തെ ചില ഭക്ഷണങ്ങള്‍ ഈർപ്പവും മൃദുവുമാക്കി സൂക്ഷിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന് ജലാംശവും തിളക്കവും നിലനിർത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വെള്ളം
ധാരാളമായി വെള്ളം കുടിക്കുക. പ്രത്യേകിച്ച് വെള്ളം നന്നായി ഈ വേനല്‍ക്കാലത്ത് കുടിക്കണം. ഇത് ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
2. ആന്റി ഓക്സിഡന്റുകള്‍
ഡയറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇവ ഉള്ളിൽ നിന്ന് ചർമ്മത്തെ പോഷിപ്പിക്കുന്നു. ഇതിനായി ഡയറ്റില്‍ ഇലക്കറികള്‍, തക്കാളി, ബെറി പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക.
3. ഒമേഗ 3 ഫാറ്റി ആസിഡ്
ഡയറ്റില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി ഡയറ്റില്‍ സാല്‍മണ്‍ ഫിഷ്, ഫ്ലാക്സ് സീഡ്, ചിയാ സീഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം.
4. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സഹായിക്കും. ഇതിനായി ഡയറ്റില്‍ ഓറഞ്ച്, കിവി, കാപ്സിക്കം, ബ്രൊക്കോളി, നെല്ലിക്ക തുടങ്ങിയവ ഉള്‍പ്പെടുത്തുക.
5. വിറ്റാമിന്‍ ഇ
ഡയറ്റില്‍ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ഡയറ്റില്‍ ബദാം, സൂര്യകാന്തി വിത്തുകള്‍, ചീര, അവക്കാഡോ, ഒലീവ് ഓയില്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക