ഒരേസമയം 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് അയോധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. നഗരത്തിലെ 51 ഇടങ്ങളിലായി 22 ലക്ഷത്തിലധികം ദീപങ്ങളാണ് അയോധ്യയിൽ ദീപാവലി ദിനമായ ഇന്നലെ തെളിഞ്ഞത്.
ദീപോത്സവത്തിൽ ഗവർണർ ആനന്ദീബൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. യോഗി ആദിത്യനാഥ്സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2017 മുതൽ ആരംഭിച്ച ദീപോത്സവത്തിന്റെ ഏഴാം പതിപ്പായിരുന്നു ഇക്കൊല്ലം നടന്നത്. ഓരോ വർഷവും പുതിയ ലോക റെക്കോർഡിൽ ലേക്ക് എത്തുകയാണ് യുപി സർക്കാർ സംഘടിപ്പിക്കുന്ന അയോധ്യയിലെ ദീപോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക