കോഴിക്കോട് കക്കോടി സ്വദേശിയായ കെഎസ്ആർടിസിയുടെ ഡ്രൈവർക്ക് നേരെ മൈസൂരിൽ സ്റ്റേഷൻ മാസ്റ്ററുടെ മർദ്ദനം. കോഴിക്കോട് കക്കോടി സ്വദേശിയായ എം എം റഷീദിനെയാണ് യാത്രക്കാരുടെ വിവരങ്ങൾ അടങ്ങിയ ചാർട്ട് കൈപ്പറ്റാൻ വൈകിയതിന് മൈസൂർ സ്റ്റേഷൻ മാസ്റ്റർ ആയ രജിൽ മർദ്ദിച്ചത്.
നവംബർ 8 ബുധനാഴ്ച മുതലാണ് ഒരാഴ്ചത്തേക്ക് കെഎസ്ആർടിസി ദീപാവലി പ്രമാണിച്ച് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് അധിക സർവീസുമായി എത്തിയത്. ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്നും സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സർവീസുകൾ കൂടാതെ ആവശ്യമെങ്കിൽ അധിക സർവീസുകൾ ഏർപ്പെടുത്തുമെന്നും കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക