റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്സ് എന്നിവരെത്തുന്ന ചിത്രം “മഹാറാണി” തീയേറ്ററുകളിലേക്ക്. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 24നാണ് തീയേറ്ററുകളിൽ എത്തുന്നത്.
ഇഷ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ് കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ ചിത്രത്തിന്റെ നിർമ്മാണം.
ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.
ബാദുഷപ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ലോകനാഥൻ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക