എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം:കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, യാത്രാതടസ്സം, ചെലവ് ഇവ കാണുന്നു. സർക്കാരിൽ നിന്ന് പ്രതികൂല ഫലയോഗം കാണുന്നു.
ഇടവം:കാര്യവിജയം, സന്തോഷം, തൊഴിൽ ലാഭം, അംഗീകാരം, ഉത്സാഹം, മത്സരവിജയം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
മിഥുനം: കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, നിയമവിജയം, നേട്ടം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു.
കർക്കടകം: കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, ചെലവ്, അലച്ചില് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ചിങ്ങം: കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, കലഹം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
കന്നി: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാം: കാര്യപരാജയം, നഷ്ടം, ഉത്സാഹക്കുറവ്, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.
ധനു: കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മകരം: കാര്യവിജയം, നേട്ടം, സന്തോഷം, അഭിമാനം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കുംഭം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മീനം: കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ഇച്ഛാഭംഗം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക