പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം നിർവഹിക്കുന്ന ക്ലാസ് ബൈ എ സോൾജിയർ എന്ന ചിത്രം തീയേറ്ററുകളിലേക്ക്. വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചിന്മയി നായർ ഒരുക്കുന്ന ചിത്രം നവംബർ 24 ന് തിയേറ്ററുകളിലെത്തും.
ഗായകനും നടനുമായ വിജയ് യേശുദാസ് നായക കഥാപാത്രമായ സൈനികനായി എത്തുന്ന ചിത്രം സാബു കുരുവിളയും പ്രകാശ് കുരവിളയും ചേർന്ന് സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. വിജയ് യേശുദാസ്, മീനാക്ഷി എന്നിവർക്ക് പുറമേ കലാഭവൻ ഷാജോൺ, ശ്വേതാ മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്,ഗായത്രി വിജയലക്ഷ്മി,ഡോ പ്രമീള ദേവി, വിമൽരാജ്, ഹരി പത്തനാപുരം, ബ്രിൻഡാ ബെന്നി, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
ളാക്കാട്ടൂർ എം ജി എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ചിന്മയി നായർ സംവിധായികയായി എത്തുന്ന ചിത്രം സ്കൂൾ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനിൽ രാജും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബെന്നി ജോസഫും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക