അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് പോസ്റ്റുകളും റീലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയില്‍ കൂടുതല്‍ നിയന്ത്രണം കൈവരുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
ക്ലോസ് ഫ്രണ്ട്സുമായി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ പങ്കുവെക്കുന്നതെങ്ങനെ
ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് നിങ്ങളുടെ ഫീഡിലേക്ക് പോകുക. ഒരു പുതിയ പോസ്റ്റ് സൃഷ്ടിക്കാന്‍ സ്ക്രീനിന്റെ ചുവടെയുള്ള ‘+’ ഐക്കണില്‍ ടാപ്പുചെയ്യുക. നിങ്ങള്‍ ഏത് തരം പോസ്റ്റാണ് പങ്കുവെക്കാന്‍ പോവുന്നത് എന്ന് തിരഞ്ഞെടുക്കുക. (ഫോട്ടോ, വീഡിയോ, റീല്‍സ് അല്ലെങ്കില്‍ സ്റ്റോറി). നിങ്ങളുടെ ഫോണ്‍ ഗാലറിയില്‍ നിന്ന് ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക.
നിങ്ങളുടെ പോസ്റ്റിലേക്ക് ഒരു അടിക്കുറിപ്പും ആവശ്യമുള്ള മറ്റേതെങ്കിലും എഡിറ്റുകളും ചേര്‍ക്കുക. അടിക്കുറിപ്പ് ബോക്സിന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘ക്ലോസ് ഫ്രണ്ട്സ്’ തിരഞ്ഞെടുക്കുക. മുകളില്‍ വലത് കോണിലുള്ള ‘ഷെയര്‍’ ബട്ടണില്‍ ടാപ്പ് ചെയ്യുക.
ഡയറക്ട് മെസേജ് ഫീച്ചറില്‍ സന്ദേശങ്ങള്‍ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക