ഞെട്ടിപ്പിക്കുന്ന ട്രെയിലറുമായി എത്തിയിരിക്കുകയാണ് പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമായി ഒരുങ്ങുന്ന ചൊവ്വാഴ്ച. അജയ് ഭൂപതി ആദ്യമായി നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ അഞ്ചു ഭാഷകളിൽ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.
മുദ്ര മീഡിയ വർക്ക്സ്, എ ക്രിയേറ്റീവ് വർക്സ് എന്നി ബാനറുകളിൽ സ്വാതി റെഡി ഗുണപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 17ന് തീയറ്ററുകളിലെത്തും. ‘കണ്ണിലെ ഭയം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ പായൽ രജപുത്ത് ആണ് നായികയായി എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്നതായിരുന്നു. അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതമാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്.
വില്ലേജ് ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പായൽ രജപുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധിതാരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദാശരതീ ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മാധവ് കുമാർ ഗുല്ലപ്പള്ളി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക