ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി കണ്ണൂർ സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വയനാട് പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കർണാടകയിലെ ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പോലീസ്ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മാവോയിസ്റ്റ് വനിതകൾ രാവിലെ 9 മണിയോടെ നഗരത്തിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് തലശ്ശേരിയിൽ പോലീസ് പരിശോധന നടത്തി. പോലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘമായ കബനി ദളം പ്രവർത്തകരാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നാണ് പോലീസ് ലഭിക്കുന്ന വിവരം.
മാവോയിസ്റ്റുകൾ നഗരത്തിൽ എത്തിയതിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ പോലീസ് സ്റ്റേഷനുകളും കൺട്രോൾ റൂമുകളും ജാഗ്രത പാലിക്കാനും പോലീസ് മേധാവിമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക