കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഇന്ന് രാവിലെ ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ പദയാത്ര പൊലീസ് തടഞ്ഞു. പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേവും നടന്നു. കനത്ത സുരക്ഷയാണ് സ്റ്റേഷൻ പരിസരത്ത് ഏപ്പെടുത്തിയത്.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നൂറുക്കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു. മഹിളാമോച്ചയുടെ ആഭിമുഖ്യത്തിൽ നിരവധി വനിതാ പ്രവർത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി സ്ഥലത്ത് എത്തിയിരുന്നു.
കോഴിക്കോട് വെച്ച് ഒക്ടോബർ 27ന് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക