തെന്നിന്ത്യൻ നടി രശ്മികയ്ക്ക് പിന്നാലെ ഡീഫ് ഫെയ്കിന്റെ ഇരയായി ബോളിവുഡ് താരം കാജോൾ. എഐ ക്യാമറയുടെ സഹായത്തോടെ ഇംഗ്ലീഷ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ റോസി ബ്രീനിന്റെ വീഡിയോ ദൃശ്യമാണ് കാജോളിന്റേതാക്കിയാണ് പ്രചരിപ്പിക്കുന്നത്. കാജോൾ വസ്ത്രം മാറുന്ന രീതിയിലാണ് വീഡിയോ.
കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. പലതിനും ലക്ഷങ്ങളാണ് കാഴ്ചക്കാർ. വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും സോഷ്യല്‍മിഡിയയില്‍ വൈറലാണ്
വിഷയത്തിൽ കാജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ എഐ ഉപയോഗിച്ച് നടി രശ്മിക മന്ദാനയുടെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ സാറ പട്ടേലിന്റെ മുഖത്തിന് പകരമാണ് രശ്മികയുടെ മുഖം മോർഫ് ചെയ്ത് വച്ചിരുന്നത്. സംഭവത്തിൽ 19കാരനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക