ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്തുവന്നിട്ടുള്ളത്. മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണ് ജോമോൾ എത്തുന്നത്.
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയ് ഗണേഷിൽ’ ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുകയെന്നാണ് സൂചന.
ഒരു ഫാമിലി എന്റർടെയ്നർ ആണെന്ന സൂചന നൽകുന്ന ഈ ചിത്രത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു കഥാതന്തു ഉണ്ട്.
രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക