ഇലക്കറികള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഇലക്കറികള്‍. ഇലക്കറികള്‍ ദൈനം ദിനഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് പോഷകങ്ങളും ഇലക്കറിയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് സഹായകമാണ് ഇലക്കറികള്‍.
കാത്സ്യവും മഗ്നീഷ്യവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ബലമുള്ള എല്ലിനും പല്ലിനും കാത്സ്യം ആവശ്യമാണ്. ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍ വിളര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇലക്കറികളിലെ നാരുകള്‍ മലബന്ധ പ്രശ്നം തടയാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു.
കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉള്ളതിനാല്‍ ഇലക്കറികള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇലക്കറികളില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇലക്കറികളിലുണ്ട്. അതുപോലെ ഇലക്കറിയിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന സി, എ തുടങ്ങിയ വിറ്റാമിനുകള്‍ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക