ആവശ്യമായ രേഖകൾ ഇല്ലാതെയും രേഖകൾ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്.
ആവശ്യമായ രേഖകൾ ഇല്ലാതെയും രേഖകൾ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതാണ് സാമ്പത്തിക തട്ടിപ്പിനും ചതിക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഇത്തരത്തിൽ നിക്ഷേപം നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ക്രൈംബ്രാഞ്ച് എ ഡിജിപി മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പുകൾ അടുത്തകാലത്തായി ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്നതും രേഖകൾ പുതുക്കാതെ പ്രവർത്തിക്കുന്നതുമായ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പോലീസിന്റെ http://keralapolice.gov.in/page/announce എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക