3 ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് വാർത്താവിതരണ മന്ത്രാലയം നോട്ടീസ് നൽകി. പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് വാർത്താവിതരണ മന്ത്രാലയം നോട്ടീസ് അയച്ചത്.
പ്രൈം പ്ലേ, ബേഷ് റാംസ്, ഹണ്ടെഴ്സ് എന്നിങ്ങനെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പോ ടി പ്ലാറ്റ്ഫോമുകൾക്കാണ് വാർത്താവിതരണ മന്ത്രാലയം നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ കമ്പനി അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
ഐടി നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് അശ്ലീല ദൃശ്യങ്ങളും ലൈംഗിക ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക്സ് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിന്റെ ഭാഗമായി വാർത്താവിതരണ മന്ത്രാലയം നടപടിയെടുത്തത്. ഈ വകുപ്പ് അനുസരിച്ച് 10 ലക്ഷം രൂപ പിഴയും ഏഴുവർഷം വരെ തടവും ചുമത്താൻ ഉള്ള വ്യവസ്ഥയുണ്ട്.
വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് വാർത്താവിതരണ മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. ഒ ടി ടി യിലെ ഉള്ളടക്കത്തിന്റെ പേരിൽ ഇതാദ്യമായാണ് നടപടി സ്വീകരിക്കുന്നത്. ഇന്ത്യയിൽ 57 ഓ ടി ടി പ്ലാറ്റ്ഫോമുകളാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഇപ്പോൾ നോട്ടീസ് ലഭിച്ച 3 ഒ ടി ടി കളും രജിസ്റ്റർ ചെയ്യാത്ത ഒ ടി ടി പ്ലാറ്റ്ഫോമുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക