മസ്കറ്റ്: ഒമാന്‍ ദേശിയ ദിനത്തോടനുബന്ധിച്ച് പ്രവാസികളുള്‍പ്പടെ 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന തടവുകാരില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 166 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം ഒമാന്റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നവംബര്‍ 22, 23 എന്നീ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. നവംബര്‍ 26 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക