ഏകദിന ലോകകപ്പ്ഫൈനലിൽ എത്തിയ ഇന്ത്യൻ ടീം ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് വിമർശനവുമായി നിരവധി ആളുകളാണ് രംഗത്ത് വന്നത്.
താരത്തിന്റെ പോസ്റ്റ് ജന ശ്രദ്ധ പിടിച്ചു പറ്റാനുള്ള നടിയുടെ ശ്രമമാണ് എന്നായിരുന്നു ആരാധകർ പ്രതികരിച്ചത്. എന്നാൽ തനിക്ക് ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയുമാണ് താൻ പ്രകടിപ്പിച്ചത് എന്നായിരുന്നു നടി അറിയിച്ചത്. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ താരം പ്രസവചിത്രങ്ങളിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
അതേസമയം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നവംബർ 19 ഞായറാഴ്ചയാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക. സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ ഓസ്ട്രേലിയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക