കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന് സ്വര്‍ണത്തിന് 45,240 രൂപയായി വില ഉയര്‍ന്നു. പവന് 480 രൂപ കൂടി. ഗ്രാമിന് 5655 രൂപയാണ് വില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 44,760 രൂപയായിരുന്നു വില. യുഎസ് ഡോളര്‍ സൂചിക 10 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
2023 ഡിസംബറിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ ഗോള്‍ഡ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 10 ഗ്രാമിന് 60,224 രൂപയിലാണ്. സ്പോട്ട് ഗോള്‍ഡ് വില കഴിഞ്ഞ ദിവസം ഔണ്‍സിന് 1,965 ഡോളറായിരുന്നു. ഈ നിരക്കില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. പ്രധാന ആഗോള കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ നിരക്ക് ഇടിഞ്ഞതാണ് സ്വര്‍ണ്ണ വില ഉയരാന്‍ കാരണം.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവ് വന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണം. നവംബറില്‍ കൂടിയും കുറഞ്ഞും സ്വര്‍ണ വില ചാഞ്ചാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക