കൊച്ചി: ലോകകപ്പ് ഫൈനൽ മത്സരം കാണാന്‍ കൊച്ചി മെട്രോ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്ന് കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക.
മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളില്‍ വച്ചിരിക്കുന്ന വലിയ സ്ക്രീനുകളിലാണ് മത്സരം തത്സമയം കാണാനാകുക. കൊച്ചി മെട്രോ തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ക്രിക്കറ്റ് ആരാധകരെയും കൊച്ചി മെട്രോയ്ക്കൊപ്പം മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നതായി കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക