ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡൽഹിയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ഡല്‍ഹി എക്സൈസ് വകുപ്പ്. നാല് ദിവസം നീളുന്ന ഛഠ് പൂജ ഉത്സവത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മദ്യം നിരോധിച്ചിരിക്കുന്നത്.
ഉത്സവം നടക്കുന്ന നവംബര്‍ 17 മുതല്‍ 20 വരെയാണ് ഡല്‍ഹിയില്‍ മദ്യനിരോധനം. ഡല്‍ഹി എക്സൈസ് നിയമത്തിലെ 52-ാം വകുപ്പ് പ്രകാരമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
ദീപാവലിക്ക് ശേഷമുള്ള ആറാമത്തെ ദിവസമാണ് സൂര്യഷഷ്ഠി എന്നും അറിയപ്പെടുന്ന ഛഠ് പൂജ ആഘോഷിക്കുന്നത്.
അതേസമയം, ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നടക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക