ചെന്നൈ: ഗവര്‍ണര്‍ മടക്കിയ ബില്ലുകള്‍ ഐക്യകണ്ഠേന പാസാക്കി തമിഴ്നാട് നിയമസഭ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഗവര്‍ണര്‍ എന്‍. രവി തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇന്ന് പാസാക്കിയ 10 ബില്ലുകല്‍ വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ അയച്ച 10 ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചത്. ഇതോടെ രണ്ടാമതും പാസാക്കി അയക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകും.
എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ അടക്കമാണ് ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയച്ചത്. അതുകൊണ്ട് ബില്ലുകള്‍ വീണ്ടും പാസാക്കാനുള്ള പ്രമേയത്തെ എഐഎഡിഎംകെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം സഭയില്‍ നാലംഗങ്ങള്‍ മാത്രമുള്ള ബിജെപി സമ്മേളനം ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക