പത്തനംതിട്ട: വിലക്ക് ലംഘിച്ച് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടത്. ഇന്നലെ പത്തനംതിട്ടയിൽ വച്ച് തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞു പരിശോധിച്ചിരുന്നു.
ഇന്നലെ നാലിടങ്ങളിലായി ബസ് തടഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 37,000ത്തിൽ അധികം രൂപ ബസ്സിനെ പിഴ ഇട്ടിരുന്നു.
സ്റ്റേജ് ക്യാരേജ് ആയി റോബിൻ ബസ്സിന് സർവീസ് നടത്താൻ പെർമിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതർ നടപടി എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക