എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം, നേട്ടം ഇവ കാണുന്നു.
ഇടവം: കാര്യപരാജയം, കലഹം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
മിഥുനം: കാര്യതടസ്സം, ധനതടസ്സം, നഷ്ടം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, സന്തോഷം, നിയമവിജയം, മത്സരവിജയം, ശത്രുക്ഷയം, തൊഴിൽ ലാഭം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ ഒത്തുകൂടാം.
ചിങ്ങം: കാര്യവിജയം, മത്സരവിജയം, നിയമവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, യാത്രാവിജയം ഇവ കാണുന്നു.
കന്നി: കാര്യപരാജയം, ശത്രുശല്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ധനതടസ്സം, കലഹം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, നിയമവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യതടസ്സം, അപകടഭീതി, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു.
മകരം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നിയമവിജയം, ആരോഗ്യം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കുംഭം: കാര്യതടസ്സം, കലഹം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.
മീനം: കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം, ശത്രുക്ഷയം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക