റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ ബസ് പിടിച്ചെടുത്തത്.
കേരളസർക്കാർ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു. മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉടമ ചർച്ച നടത്തുകയാണ്.
അതേസമയം റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക