ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ മത്സരത്തിനിടെ വിവാദ പരാമർശമുന്നയിച്ച മുൻ ക്രിക്കറ്റ് താരവും ഹിന്ദി കമന്റേറ്ററുമായി ഹർഭജൻ സിംഗിനെതിരെ പ്രതിഷേധം. വിരാട് കോഹ്ലിയുടെ പങ്കാളിയായ അനുഷ്ക ശർമ്മയ്ക്കും കെ എൽ രാഹുലിൻറെ പങ്കാളി ആതിയ ഷെട്ടിയ്ക്കുമെതിരെ ആയിരുന്നു ഹർഭജൻ സിംഗിന്റെ പരാമർശം ഉണ്ടായത്.
ഇന്ത്യയുടെ ബാറ്റിംഗ് നടക്കുന്നതിനിടെയിൽ ക്യാമറ ഗാലറിയിലേക്ക് നീങ്ങിയപ്പോഴാണ് കമൻററി ബോക്സിൽ നിന്നും ഹർഭജൻറെ വിവാദ പരാമർശം ഉണ്ടായത്. അനുഷ്കയും ആതിയ ഷെട്ടിയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറ പകർത്തിയത്. ഇതിനിടെയിൽ കമൻററി പറയുകയായിരുന്ന ഹർഭജൻ ‘അവര് സത്യത്തിൽ ക്രിക്കറ്റിനെ കുറിച്ചാണോ, സിനിമകളെ കുറിച്ചാണോ സംസാരിക്കുന്നത്’, ക്രിക്കറ്റിനെ കുറിച്ച് അവർക്കെന്തെങ്കിലും അറിയുമോയെന്ന് എനിക്ക് നല്ല സംശയമുണ്ട്’ എന്നാണ് പറഞ്ഞത്.
ഇതിന് പിന്നാലെ ഹർഭജൻറെ പരാമർശം മോശമായെന്നും മാപ്പ് പറയണമെന്നും പറഞ്ഞ് നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക