നവകേരള സദസ് ചരിത്ര സംഭവമെന്ന പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. യുഡിഎഫിന്റെ ഭാഗമായിട്ടുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു. ഇനിയും കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്നും തിരുവനന്തപുരത്ത് എത്തുമ്പോൾ കൂടുതൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ എത്തും. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക