നടി നിമിഷ സജയനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് രൂക്ഷ മറുപടിയുമായി സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. ‘ജിഗര്‍തണ്ട ഡബിള്‍ എക്സ്’ ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെയായിരുന്നു സംഭവം. നിമിഷ സജയന് കാണാന്‍ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറന്‍സിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തിനാണ് അവളെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തത് എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
നിമിഷ സുന്ദരിയല്ലെന്ന് നിങ്ങള്‍ക്ക് എങ്ങെനായാണ് പറയാന്‍ സാധിക്കുകയെന്ന് കാര്‍ത്തിക് തിരിച്ചു ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ മാനസികാവസ്ഥയെ കുറിച്ച് അറിയില്ലെന്നും അയാളുടെ ധാരണ വളരെയധികം തെറ്റാണെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘അവള് സുന്ദരിയല്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ല, പക്ഷേ ഒരാള്‍ സുന്ദരിയല്ലെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്’ എന്നായിരുന്നു കാര്‍ത്തികിന്റെ മറുപടി.
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം നിമിഷ സജയന്റെ പ്രകടനത്തെ റിലീസിന് മുമ്പ് തന്നെ നടന് എസ്.ജെ സൂര്യ പുകഴ്ത്തിയിരുന്നു. നിമിഷയുടെ പ്രകടനം ഞെട്ടിക്കുന്നതെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. നവംബര്‍ 10 ന് ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് കേരളത്തിലും സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.
Well said @karthiksubbaraj 👏🏻 pic.twitter.com/o2XYtWflfj
— 𝚃𝙷 (@Flowerlikinga) November 17, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക