വിദ്യാർത്ഥികളെ നവ കേരള സദസിൽ പങ്കെടുപ്പിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. കുറഞ്ഞത് ഒരു സ്കൂളിൽ നിന്ന് 200 കുട്ടികളെ എങ്കിലും എത്തിക്കണം എന്നാണ് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രധാന അധ്യാപകർക്കായി മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത യോഗത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ സ്കൂളുകൾക്ക് അവധി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
നവകേരള സദസിന്റെ നാലാം ദിനമായ ഇന്ന് തലശ്ശേരിയിൽ ചേരുന്ന മന്ത്രിസഭായോഗത്തോടെയാണ് സദസ്സ് ആരംഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, മട്ടന്നൂർ പേരാവൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന സദസ്സ് തുടർന്ന് വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക