പൊങ്കല്‍ റിലീസായി തീയേറ്ററുകളിലേക്കെത്തുന്ന ധനുഷ് നായകനായ ചിത്രം ക്യാപ്റ്റന്‍ മില്ലറിലെ ആദ്യ ഗാനം റിലീസായി. ക്യാപ്റ്റന്‍ മില്ലറിലെ ഈ ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. ജി.വി പ്രകാശ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കബേര്‍വാസുകി ആണ്. ‘യു ബിലീവ് ഡെവിള്‍ ഐ ആം ദി ഡെവിള്‍ .. ആന്‍ഡ് യു വില്‍ കാള്‍ മി ക്യാപ്റ്റന്‍ മില്ലര്‍ ‘ ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്.
സരിഗമ ചാനലിലാണ് ഗാനം റിലീസായത്. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനുമാണ്. ധനുഷിന്റെ 47-ാമത് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.
താടിയും മനോഹരമായി നീട്ടി വളര്‍ത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ക്യാപ്റ്റന്‍ മില്ലറിലെത്തുന്നത്.ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക