എല്ലവരുടെയും ആരോഗ്യത്തിനായി കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ഒരു ദിവസം ശരാശരി ഒരു മനുഷ്യന് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതില്‍ കുട്ടികളുടെ ഉറക്കം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂട്ടികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും കൃത്യമായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്.
സ്കൂളില്‍ പോകുന്ന കുട്ടികളില്‍ ഉറക്കം പ്രശ്നമാകുന്നത് സാധാരണയാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് കൃത്യമായ സമയം കണക്കാക്കുക. അത് ഒരു ശീലമാക്കിപ്പിക്കുക. കുട്ടികളെ അധിക സമയം ഫോണില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുന്ന സമയത്ത്.
അവരോട് നന്നായി ഇടപഴകി സംസാരിക്കുക. കഥകള്‍ പറയുക, പാട്ട് പാടുക അങ്ങനെ അവരറിയാതെ തന്നെ ഉറക്കത്തിലേക്ക് വീഴും. കുട്ടികള്‍ക്ക് ശാന്തമായി ഉറങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക. അടുത്ത ദിവസം രാവിലെ കുട്ടിക്ക് സ്കൂളില്‍ പോവുമ്പോള്‍ എടുക്കാനുള്ളവയെല്ലാം രാത്രി തന്നെ തയ്യാറാക്കി വയ്ക്കുക. ഉറക്ക സമയത്തിനും എല്ലാ ശീലങ്ങള്‍ക്കും ഒരു കൃത്യത കൊണ്ടുവരിക
പ്രതികരിക്കാൻ ഇവിടെ എഴുതുക