ചെന്നൈ: നടന് പ്രകാശ് രാജിന് സമന്‍സ് അയച്ച് ഇഡി. തിരുച്ചിറപ്പള്ളി ആസ്ഥാനമാക്കിയുള്ള ജ്വല്ലറി ഗ്രൂപ്പിനെതിരേയുള്ള നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിലാണ് ജ്വല്ലറിയുടെ അംബാസഡര്‍ ആയിരുന്ന പ്രകാശ് രാജിനെതിരെയും സമന്‍സ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച ചെന്നൈയിലെ ഇഡി ഫെഡറല്‍ ഏജന്‍സിയില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ നിക്ഷേപ സ്കീം എന്ന പേരില്‍ വലിയ തുക തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്ന് പ്രണവം ജ്വല്ലറി നൂറ് കോടിയോളം രൂപ തട്ടിച്ചുവെന്നാണ് കേസ്. കഴിഞ്ഞ 20-ന് ജ്വല്ലറിയില്‍ ഇഡി നടത്തിയ പരിശോധനയില്‍ 23.70 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക