പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനി കാന്തും ഒരുമിച്ചുള്ള ഓരേ ഫ്രെയ്മിലുള്ള ചിത്രമാണ് ട്രെന്‍ഡിംഗ് ആകുന്നത്. 21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ തങ്ങളുടെ അതാത് സിനിമകളായ ‘ഇന്ത്യന്‍-2’, ‘തലൈവര്‍170’ എന്നിവയുടെ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളാണവ.
ഉലകനായകന് കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് ‘ഇന്ത്യന്‍ 2’. ലൈക പ്രൊഡക്ഷന്സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.
കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്കി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിര്‍വഹിക്കും. എ.ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും.
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ 170-ാംമത് ചിത്രമാണ് ‘തലൈവര്‍170’. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍, ദുഷാരാ വിജയന്, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക