അരി അരയ്ക്കുകയൊന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ രുചികരമായി ഒരു ദോശ നമുക്ക് തയ്യാറാക്കി നോക്കിയാലോ. ഗോതമ്പ് പൊടി ഉപയോഗിച്ചാണ് ദോശ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്.
ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള അത്രയും ഗോതമ്പ് പൊടി ഇട്ടു കൊടുക്കാം. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും നാളികേരം ചിരകിയതും കൂടി ചേർത്തു കൊടുക്കാം. പാകത്തിന് വെള്ളമൊഴിച്ച് ഇത് ദോശമാവിന്റെ പരുവത്തിൽ കലക്കി എടുക്കാം.
പിന്നീട് സവാള, ക്യാരറ്റ്, പച്ചമുളക്, മല്ലിയില എന്നിവ പൊടിയായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. അല്പം ചില്ലി ഫ്ലക്സും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഒരു ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം ഓരോ തവി മാവ് കോരിയൊഴിച്ച് പരത്തിയെടുക്കാം. മുകൾഭാഗം വെന്തുവരുന്ന സമയത്ത് അല്പം നെയ്യ് മുകളിലായി തേച്ച് കൊടുക്കണം. തിരിച്ചും മറിച്ചുമിട്ട് ആവശ്യാനുസരണം നെയ്യ് തേച്ച് കൊടുത്ത് ചുട്ടെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക