കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ടിനു പാപ്പച്ചൻ ചിത്രം ‘ചാവേർ’ ഇന്ന് ഒ.ടി.ടിയിൽ എത്തും. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം സോണിലൈവിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക.
ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെ.യുവും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപ്പകർച്ചയിലാണ് എത്തിയത്.
കണ്ണൂര് പശ്ചാത്തലമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു തയാറാക്കിയ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക