തമിഴിൽ മഹിമ നമ്പ്യാർ നായികയാകുന്ന പുതിയ ചിത്രമാണ് ‘നാട്’. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകൻ എം. ശരവണനാണ് നാട് സംവിധാനം ചെയ്യുന്നത്. തർശൻ ആണ് ചിത്രത്തിലെ നായകൻ. നാടിലെ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.
യേലേലയ്യ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സി. സത്യ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് തോഴൻ ആണ്. സുഗന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്, കെ.എ.ശക്തിവേലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
സിംഗം പുലി, ആർ.എസ്. ശിവജി, അരുൾ ദാസ്, രവികുമാർ, വസന്ത എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കലാസംവിധാനം ലാൽഗുഡി എൻ. ഇളയരാജയും സഹസംവിധാനം രമേഷ് ആണ്ടവനും നിർവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക