കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്, കെ സുധാകരന്, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെകുഞ്ഞാലിക്കുട്ടി തുടങ്ങിയവർ റാലിയിൽ സംസാരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കടപ്പുറത്ത് നടക്കുന്ന റാലിയിൽ അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകർ പറയുന്നത്. സിപിഐഎം ഉൾപ്പെടെ പലസ്തീൻ നിലപാടിൽ നിരന്തര വിമർശനം കോൺഗ്രസിനെതിരെ ഉന്നയിക്കുമ്പോൾ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ കോൺഗ്രസ് റാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക