മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
സംഭവത്തിൽ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. നവംബർ 15 ന് സഹോദരിക്കൊപ്പം ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാറിൽ വന്ന നാലു പ്രതികൾ കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു.
കാറിനുള്ളിൽ വെച്ചും സമീപത്തെ വനപ്രദേശത്ത് എത്തിച്ചും പെൺകുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടുവെച്ചു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി സംഭവം വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക