തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വര്‍ഗീസിനോട് ആവശ്യപ്പെട്ടു. ഇന്നലെ വര്‍ഗീസിനെ ഇഡി ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബിനാമി വായ്പകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പാര്‍ലമെന്ററി കമ്മിറ്റിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങളാണ് ഇഡി ഇദ്ദേഹത്തില്‍ നിന്ന് ശേഖരിച്ചത്. കരുവന്നൂര്‍ തട്ടിപ്പില്‍ ആദ്യം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇതിലെ കണ്ടെത്തലുകളും നടപടികളും ഇ.ഡി ചോദിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക