എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ഇടവം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാപരാജയം, ധനനഷ്ടം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം: കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ശരീരക്ഷീണം ഇവ കാണുന്നു.
കന്നി: കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, തർക്കം, ശത്രുശല്യം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.
തുലാം: കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, അവിചാരിത ധനയോഗം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അഭിമാനം, നേട്ടം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
മകരം: കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക